Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം
14/12/2017

വൈക്കം: മുജാഹിദ് സംസ്ഥാന സമ്മേളനത്തിനുമുന്നോടിയായുള്ള കുലശേഖരമംഗലം യൂണിറ്റ് കുടുംബസംഗമം മാറ്റപ്പറമ്പ് എന്‍.ഐ.എം യു.പി സ്‌ക്കൂളില്‍ നടന്നു. ഐ.എസ്.എം ജില്ലാ സെക്രട്ടറി അഫ്‌സല്‍ കൊച്ചി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി പുത്തന്‍കാവില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹമ്മദ് ബൈജു സലഫി പ്രമേയ വിശദീകരണം നടത്തി. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് അംഗം പി.ആര്‍ ശരത്കുമാര്‍, സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, കെ.എസ് സലിം കറുകശ്ശേരി, അബ്ദുല്‍ കരീം പുതിയവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. മൗലവി ഷിഹാബ് സലഫി സമാപന പ്രഭാഷണം നടത്തി.