Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫെയര്‍ വാല്യു നിര്‍ണയം അശാസ്ത്രീയമെന്ന് ആക്ഷേപം.
14/12/2017

വൈക്കം: വെച്ചൂര്‍ വില്ലേജില്‍ നടപ്പിലാക്കിയിരിക്കുന്ന ഫെയര്‍ വാല്യു നിര്‍ണയം അശാസ്ത്രീയമെന്ന് ആക്ഷേപം. ഇതുമൂലം വില്ലേജിലെ വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഗ്രാമവാസികള്‍ ബുദ്ധിമുട്ടുകയാണ്. ധാരാളം പുഞ്ചനിലങ്ങള്‍ ഉള്ള വില്ലേജില്‍ ടൗണ്‍ഷിപ്പുകളില്‍പോലും ഇല്ലാത്ത വിധത്തിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഫെയര്‍വാല്യു കുറവ്‌ചെയ്തു കിട്ടുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ തീര്‍പ്പ് നിശ്ചയിക്കേണ്ടത് പാലാ ആര്‍.ഡി.ഒ ആണ്. വില്ലേജിന്റെ ശരിയായ സ്ഥിതിയറിയാത്ത ഉദ്യോഗസ്ഥരുടെ വിചിത്രമായ ഉത്തരവുകള്‍മൂലം അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും തീരുമാനം ഉണ്ടാകുന്നില്ല. രണ്ടായിരം രൂപ പോലും സെന്റിന് വിലയില്ലാത്ത പുഞ്ചനിലങ്ങള്‍ക്ക് ഒരു ആറിന് (രണ്ടര സെന്റ്) അന്‍പതിനായിരം രൂപയ്ക്ക് മുകളിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. അതുപോലെ യാതൊരുവിധത്തിലും വഴി സൗകര്യമോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത പുരയിടങ്ങള്‍ക്ക് ഒരു ആറിന് 45,000 രൂപയ്ക്ക് മുകളിലും മറ്റുമാണ് വില കണക്കാക്കിയിട്ടുള്ളത്. സാധാരണക്കാരായ കര്‍ഷകരും കര്‍ഷകതൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന ഈ വില്ലേജില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും വീട് കിട്ടുന്നതിനും വേണ്ടി മൂന്ന് സെന്റ് ഇഷ്ടദാനം വാങ്ങണമെങ്കില്‍ പോലും സര്‍ക്കാരിലേക്ക് പതിനായിരങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ ചെലവാക്കേണ്ടുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് കെ.എസ്.കെ.ടി.യു വെച്ചൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.