Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മീന്‍ കുഞ്ഞുങ്ങള്‍ വിതരണം
13/12/2017
ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ടി.വി പുരം പഞ്ചായത്തില്‍ മത്സ്യകുഞ്ഞ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ടി.വി പുരം പഞ്ചായത്തില്‍ മത്സ്യ കര്‍ഷകര്‍ക്ക് മീന്‍ കുഞ്ഞുങ്ങള്‍ വിതരണം ചെയ്തു. ഉള്‍നാടന്‍ മേഖലകളില്‍ മത്സ്യകൃഷി വ്യാപകമാക്കുകയാണ് ലക്ഷ്യം. കട്ട്‌ല, രോഹു, ഗ്രാസ്‌കാര്‍പ്പ് ഇനങ്ങളില്‍പ്പെട്ട 46,000 കുഞ്ഞുങ്ങള്‍ 87 കര്‍ഷകര്‍ക്കായി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍ വിതരണം ഉദ്ഘാടനം ചെയ്തു. മെമ്പര്‍ ജീന തോമസ് അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഓഫീസര്‍ ആരതി മോഹന്‍, ടി.എസ് സെബാസ്റ്റിയന്‍, മിന്‍സി മാത്യു, സെബാസ്റ്റിയന്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു.