Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും 24ന്
13/12/2017
സി.കെ വിശ്വനാഥന്‍ അനുസ്മരണ സമ്മേളനത്തിന്റെ സംഘാടക സമിതിയോഗം ട്രസ്റ്റ് പ്രസിഡന്റ് വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ സ്ഥാപകനേതാവും വൈക്കത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് എം.എല്‍.എ യുമായ സി.കെ വിശ്വനാഥന്റെ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും 24ന് വൈകിട്ട് 4ന് വൈക്കം ബീച്ചില്‍ നടത്തും. സി.കെ വിശ്വനാഥന്‍ സ്മാരക ട്രസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് ഈ വര്‍ഷം കനയ്യകുമാറിനാണ് നല്‍കുന്നത്. ട്രസ്റ്റ് പ്രസിഡന്റ് വി.ബി ബിനു അധ്യക്ഷത വഹിക്കും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്‍ അനുസ്മരണ പ്രസംഗം നടത്തും. ബിനോയ് വിശ്വം സ്‌കോളര്‍ഷിപ്പ് വിതരണം നടത്തും. മന്ത്രി പി.തിലോത്തമന്‍ ക്വാഷ് അവാര്‍ഡ് വിതരണം ചെയ്യും. നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ട്രസ്റ്റ് പ്രസിഡന്റ് വി.ബി ബിനു ഉദ്ഘാടനം ചെയ്തു. കെ.അജിത്ത് അധ്യക്ഷത വഹിച്ചു. ടി.എന്‍ രമേശന്‍, കെ.ഡി വിശ്വനാഥന്‍, കെ.എസ് രത്‌നാകരന്‍, എം.ഡി ബാബുരാജ്, പി.നാരായണന്‍, ഡി.രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.