Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ട്രാഫിക് വാരാഘോഷം : വൈക്കത്ത് സബ്ബ് ആര്‍.ടി ഓഫീസിന്റെ വിപുലമായ പരിപാടികള്‍
15/01/2016

27-ാമത് ദേശീയ റോഡ് സുരക്ഷാവാരം കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആചരിക്കുകയാണ്. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും ട്രാഫിക്, ഗതാഗത നിയമങ്ങളെക്കുറിച്ച് വിവിധ തലത്തിലുള്ള ജനവിഭാഗങ്ങള്‍ക്ക് ബോധവത്ക്കരണങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിവിധ പദ്ധതികളും വാരാചരണക്കാലത്ത് നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വൈക്കം സബ്ബ് ആര്‍.ടി.ഓഫീസിന്റെ നേതൃത്വത്തില്‍ കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്രയും ഹെല്‍മറ്റ് ആവശ്യകതയും മുന്‍നിര്‍ത്തി ഒരു പ്രചരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ്. അതുകൂടാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പെയിന്റിംഗ്, ചിത്രരചന, കാര്‍ട്ടൂണ്‍, ക്വിസ്സ് തുടങ്ങിയ മത്സരങ്ങളും വാരാചരണ സന്ദേശത്തിന്റെ ഭാഗമായി വൈക്കത്ത് കാല്‍ നട പ്രചരണറാലികളും, വാഹന റാലി, ഡ്രൈവര്‍മാര്‍ക്കും, ജനപ്രതിനിധികള്‍ക്കും പ്രത്യേകം ക്ലാസ്സുകള്‍, ബോധവല്‍ക്കരണ ക്ലാസ്സ് തുടങ്ങിയവയും നടത്തി. ജില്ലാതല സമാപന സമ്മേളനം വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ വച്ച് നാളെ നടക്കും. 16ന് 10.30ന് വാഹന റാലി തലയോലപ്പറമ്പില്‍ നിന്നും വൈക്കത്തേക്ക് ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്നു. രാവിലെ 9ന് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ ബോധവത്ക്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം വൈക്കം ജുഡീഷ്യല്‍ മജിസ്‌ട്രേററ് സുധാ കാന്ത് നിര്‍വഹിക്കുന്നു. വൈക്കം മുന്‍സിഫ് സന്ദീപ് കൃഷ്ണാ മുഖ്യപ്രഭാഷണം നടത്തുന്നു. 11 മണിക്ക് ജില്ലാതല സമാപന സമ്മേളനം കെ അജിത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷനായിരിക്കും. സുരക്ഷാ സന്ദേശം കോട്ടയം ആര്‍.ടി.ഒ പ്രസാദ് എബ്രഹാം അറിയിക്കും.