Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവുമായി യുവാവ് പിടിയില്‍
13/12/2017
കഞ്ചാവുമായി പോലീസ് പിടികൂടിയ രാഹുല്‍.

വൈക്കം: നാല്‍പതു ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കല്ലറ കുരിശുപള്ളിക്കുസമീപം പുത്തന്‍പുരയില്‍ പൈലി എന്നു വിളിക്കുന്ന രാഹുല്‍ (19) ആണ് പോലീസ് പിടിയിലായത്. തലയോലപ്പറമ്പ് ഡി.ബി കോളേജിനു കിഴക്കുവശം വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ഇയാളെ കഴിഞ്ഞ മാസം തലയോലപ്പറമ്പ് പോലീസും കടുത്തുരുത്തി എക്‌സൈസും സമാനകേസുകളില്‍ പിടികൂടിയിരുന്നു. എസ്.ഐ എം.സാഹിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകുന്നേരം ആറിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ വി.എം സരസിജന്‍, ആന്റി ഗുണ്ടാസ്‌ക്വാഡിലെ എ.എസ്.ഐമാരായ കെ.നാസര്‍, എ.അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.