Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കളഞ്ഞുപോയ സ്വര്‍ണ മോതിരം കിട്ടിയ ആള്‍ സി.സി ടി.വി ക്യാമറയില്‍ കുടുങ്ങി
13/12/2017

തലയോലപ്പറമ്പ്: കളഞ്ഞു പോയ സ്വര്‍ണ മോതിരം കിട്ടിയ ആള്‍ സി.സി ടി.വി കാമറയില്‍ കുടുങ്ങി. കഴിഞ്ഞ അഞ്ചിന് രാവിലെ 11ന് തലയോലപ്പറമ്പ് ഇല്ലിതൊണ്ട് സ്വദേശിയുടെ മോതിരമാണ് നഷ്ടപ്പെട്ടത്. ബസ് സ്റ്റാന്റ് ജങ്ഷനുസമീപമുള്ള വനിതാ ജുവല്വറിയില്‍ നിന്നും മോതിരം വാങ്ങി മടങ്ങുന്നതിനിടയില്‍ കയ്യില്‍നിന്നും താഴെ വീണു നഷ്ടപ്പെടുകയായിരുന്നു. വീട്ടിലേക്കുള്ള വഴിമധ്യേ മോതിരം നോക്കിയപ്പോള്‍ കാണാതെ വന്നതോടെയാണ് നഷ്ടപ്പെട്ട വിവരം ഉടമ അറിയുന്നത്. തുടര്‍ന്നു തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി ടി.വി ക്യാമറയില്‍ മോതിരം കിട്ടിയ ആളുടെ ദൃശ്യങ്ങള്‍ പതിഞ്ഞത് ശ്രദ്ധയില്‍ പെട്ടത്. റോഡിന്റെ എതിര്‍വശത്തുകൂടി നടന്നുപോയ ആള്‍ റോഡ് മുറിച്ചുകടന്നുവന്ന് റോഡില്‍ നിന്നും മോതിരം എടുത്ത് കയ്യിലുായിരുന്ന പ്ലാസ്റ്റിക് കൂടിനുള്ളിലാക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ചിലര്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടികൂടപ്പെടുമെന്നും പോലീസ് പറഞ്ഞു.