Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്രപ്രവര്‍ത്തകരെ രണ്ടുതരം പൗരന്‍മാരായി വേര്‍തിരിച്ചു കാണുന്നത് ശരിയല്ലെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ.
12/12/2017
കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യൂ) കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ലാ വാഹനജാഥയുടെ ഉദ്ഘാടനം മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിക്കുന്നു.

വൈക്കം: പത്രപ്രവര്‍ത്തകരെ രണ്ടുതരം പൗരന്‍മാരായി വേര്‍തിരിച്ചു കാണുന്നത് ശരിയല്ലെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. പ്രാദേശിക പത്രപ്രവര്‍ത്തകരുടെ ന്യായമായ അവകാശങ്ങള്‍ നടപ്പിലാക്കണം. ഇക്കാര്യത്തില്‍ കൂട്ടായ്മയും സംഘടനാശേഷിയും കൈവരിക്കുന്നതില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വാര്‍ത്തകള്‍ ഒഴിവാക്കിക്കൊണ്ട് ഒരു മാധ്യമത്തിനും മുന്നോട്ടുപോകാന്‍ ആകില്ല. പ്രാദേശിക എഡിഷനുകളുടെ വര്‍ദ്ധനവ് ഇതിനുദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംരക്ഷണത്തിനും എന്ന മുദ്രാവാക്യമുയര്‍ത്തി കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യൂ) കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ലാ വാഹനജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെ ജെ യൂ ജില്ലാ പ്രസിഡന്റ് പി ബി തമ്പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാദ്ധ്യക്ഷ ഡോ. പി ആര്‍ സോന ജാഥാ സപ്ലിമെന്റ് പ്രകാശനം ചെയ്തു. കെ ജെ യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ അനില്‍ ബിശ്വാസ് ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. അഷിക് മണിയംകുളം, ഷൈജു തെക്കുംചേരി, എ എസ് മനാഫ്, കെ ജി ഹരിദാസ്, പി ജോണ്‍സണ്‍, പി ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിച്ചു. ജാഥ ബുധനാഴ്ച വൈകിട്ട് വൈക്കത്ത് സമാപിക്കും. സമാപന സമ്മേളനം വൈക്കം വ്യാപാരഭവനില്‍ വച്ച് ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സെക്രട്ടറി ജനറല്‍ ജി പ്രഭാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ദുള്‍ ആപ്പാഞ്ചിറ അദ്ധ്യക്ഷത വഹിക്കും. കെ ജെ യൂ സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആദരിക്കും. സംസ്ഥാന ട്രഷറര്‍ ഇ എം ബാബു മുഖ്യപ്രഭാഷണം നടത്തും. പ്രാദേശിക പത്രപ്രവര്‍ത്തനം സമകാലീന പ്രസക്തി എന്ന വിഷയത്തില്‍ ഡോ.എം എം ബഷീര്‍ ക്ലാസ്സെടുക്കും. നഗരസഭാദ്ധ്യക്ഷ ഇന്ദിരാദേവി, അഡ്വ. വി വി സത്യന്‍, കെ ഒ രമാകാന്തന്‍ എന്നിവര്‍ പ്രസംഗിക്കും. പി ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും.