Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനപ്രചരണ ജാഥ തുടങ്ങി.
12/12/2017
മത്സ്യ തൊഴിലാളി സംഗമത്തിന്റെ ഭാഗമായി ധീവരസഭ ജില്ലാ കമ്മറ്റി നടത്തുന്ന വാഹന പ്രചരണ ജാഥ അംബികാമാര്‍ക്കറ്റില്‍ ജാഥാ ക്യാപ്റ്റന്‍ കെ വി മനോഹരന് പതാക കൈമാറി സംസ്ഥാന വൈസ് പ്രസിഡന്റ് എ ദാമോദരന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ധീവരസഭ സംസ്ഥാന കമ്മറ്റി 17ന് ആലപ്പുഴയില്‍ നടത്തുന്ന മത്സ്യതൊഴിലാളി സംഗമത്തിന്റെ പ്രചരണാര്‍ത്ഥം ധീവരസഭ ജില്ലാ കമ്മറ്റിയുടെ വാഹനപ്രചരണ ജാഥ തുടങ്ങി. അംബികാ മാര്‍ക്കറ്റില്‍ നിന്നും തുടങ്ങിയ പ്രചരണ ജാഥ ജാഥാ ക്യാപ്റ്റനും ജില്ലാ പ്രസിഡന്റുമായ കെ വി മനോഹരന് പതാക കൈമാറി സംസ്ഥാന വൈസ് പ്രസിഡന്റ് എ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ധീവരസമുദായത്തിനോടുള്ള സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും അതിന്റെ തുടക്കമാണ് ആലപ്പുഴയില്‍ നടക്കുന്ന മത്സ്യതൊഴിലാളി സംഗമമെന്നും എം ദാമോദരന്‍ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ശിവദാസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. എം കെ രാജു, സി ഗോപിനാഥ്, ആര്‍ സുരേഷ്, പി എന്‍ രഘു, ഭൈമി വിജയന്‍, മഹിളാ നാരായണന്‍, പി എസ് ചന്ദ്രന്‍, പി സി തങ്കച്ചന്‍, പരമേശ്വരന്‍, പി എന്‍ മണിയന്‍ എന്നിവര്‍ പ്രസംഗിച്ചു.