Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പീതാംബരദീക്ഷ ചടങ്ങ് 15ന്
12/12/2017

വൈക്കം: എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തുന്ന അഞ്ചാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പീതാംബരദീക്ഷ ചടങ്ങ് 15ന് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്തിന് കുറിച്ചി അദ്വൈതാശ്രമം സ്വാമി ധര്‍മചൈതന്യ ഉദ്ഘാടനം നിര്‍വഹിക്കും. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ രാവിലെ ഒന്‍പതിന് യൂണിയന്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി എം പി സെന്‍ അറിയിച്ചു. ഫോണ്‍: 04829 232577, 229977, 9539084510.