Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ജേര്‍ണലിസ്റ്റ്് യൂണിയന്റെ (കെ.ജെ.യൂ) വാഹന ജാഥ 12, 13 തീയതികളില്‍
11/12/2017

വൈക്കം: മാധ്യമ സ്വതന്ത്ര്യത്തിനും ജനാധിപത്യ സംരക്ഷണത്തിനും അണിചേരുക എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ജേര്‍ണലിസ്റ്റ്് യൂണിയന്‍ (കെ.ജെ.യൂ) കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന ജാഥ ഇന്നും (12ന്) നാളെയുമായി (13ന്) നടക്കും. കോട്ടയം ബാങ്ക് എംപ്ലോയിസ് ഹാളില്‍ ഇന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ ഉദ്ഘാടനം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. കെ.ജെ.യൂ ജില്ല പ്രസിഡന്റ് പി.ബി തമ്പി അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എ.എസ് മനാഫ് സ്വാഗതമാശംസിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യതിഥിയായിരിക്കും. കോട്ടയം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന സപ്ലിമെന്റ് പ്രകാശനം നിര്‍വ്വഹിക്കും. കെ.ജെ.യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിക്കും. കെ.ജെ.യൂ സംസ്ഥാനകമ്മറ്റിയംഗം പല്ലിശ്ശേരി, ഐ.ജെ.യൂ ദേശീയ കൗണ്‍സിലംഗം ആഷിക് മണിയംകുളം, കെ.ജെ.യൂ ജില്ലാ ട്രഷറര്‍ പി.ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിക്കും. നാളെ വൈകിട്ട് 4.30ന് വൈക്കം വ്യാപാരഭവനില്‍ വൈക്കം പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.ശശിധരന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന മാധ്യമസെമിനാറില്‍ പ്രമുഖ മാധ്യമ നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. എം.എം ബഷീര്‍ 'പ്രാദേശിക പത്രപ്രവര്‍ത്തനം ; കാലിക പ്രസക്തി' എന്ന വിഷയത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. കെ.ഒ രമാകാന്തന്‍ സ്വാഗതമാശംസിക്കും. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ മാതൃഭൂമി കുഞ്ഞച്ചന്‍, അബ്ദുള്‍ ആപ്പാംചിറ, കെ.ആര്‍ സുശീലന്‍ എന്നിവരെ കെ.ജെ.യൂ സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് ആദരിക്കും. വൈകിട്ട് 6ന് നടക്കുന്ന വാഹനജാഥയുടെ സമാപന സമ്മേളനം ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ.ജെ.യൂ) സെക്രട്ടറി ജനറല്‍ ജി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. കെ.ജെ.യൂ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ ആപ്പാംചിറ അദ്ധ്യക്ഷത വഹിക്കും. സന്തോഷ് ശര്‍മ്മ സ്വാഗതമാശംസിക്കും. സി.കെ ആശ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി സത്യന്‍, പി.ബി തമ്പി, ഇ.എം ബാബു, പി.ഷണ്‍മുഖന്‍, സുഭാഷ് ഗോപി എന്നിവര്‍ സംസാരിക്കും.