Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരഞ്ഞെടുപ്പ് കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു
15/01/2016

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പട്ടിക ജാതി സംവരണ മണ്ഡലം 1-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കുട്ടന്‍ കട്ടച്ചിറ ഫയല്‍ ചെയ്ത ഇലക്ഷന്‍ കേസില്‍ വൈക്കം മുന്‍സിഫ് കോടതിയാണ് ഉത്തരവായത്. മതേതരമായി പ്രവര്‍ത്തിച്ചു കൊള്ളാമെന്ന നിയമാവലിക്ക് വിരുദ്ധമായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക ചിഹ്നം കേവലം ചില ജാതികള്‍ക്ക് മാത്രമായി ദുരുപയോഗിച്ചു എന്നും, പട്ടികജാതി സംവരണത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ 29എ വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അര്‍ഹതയില്ലെന്നും പരാതിയില്‍ ഉന്നയിച്ചു. ഒന്നാംവാര്‍ഡില്‍ യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥി കുട്ടന്‍ കട്ടച്ചിറ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക ചിഹ്നത്തില്‍ സംവരണ മത്സര രംഗത്തേയ്ക്ക് വന്നവരെ മുഴുവന്‍ അയോഗ്യരാക്കി കുട്ടനെ എതിരില്ലാതെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരന് വേണ്ടി അഡ്വ. പി.എം.ബേബി ഹാജരായ കേസ് അടുത്ത മാസത്തേയ്ക്ക് മാററി.