Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ 5-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ഡിസംബര്‍ 26ന്
11/12/2017

വൈക്കം: വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ 5-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ഡിസംബര്‍ 26ന് ആശ്രമം സ്‌കൂളില്‍ നിന്നാരംഭിച്ച് 30ന് ശിവഗിരിയില്‍ എത്തിച്ചേര്‍ന്ന് 31ന് സാമാപിക്കും. ശിവഗിരി പദയാത്രയ്ക്കുള്ള പഞ്ചലോഹനിര്‍മ്മിതമായ ഗുരുദേവ വിഗ്രഹം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത് സംഭാവനയായി വൈക്കം എസ്.എന്‍.ഡി.പി യൂണിയന് നല്‍കും. ഗുരുദേവ വിഗ്രഹം 25ന് വൈകുന്നേരം 3 മണിക്ക് ബിനേഷിന്റെ വസതിയില്‍ വച്ച് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ യൂണിയന്‍ സെക്രട്ടറി എം.പി സെന്നിനു കൈമാറും. വിഗ്രഹഘോഷയാത്ര വിവിധ ശാഖായോഗങ്ങളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി യൂണിയന്‍ അങ്കണത്തില്‍ എത്തിച്ചേരും. ഗിവഗിരി തീര്‍ത്ഥാടന പദയാത്രയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 20ന് മുന്‍മ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ പറഞ്ഞു.