Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം ജില്ലാപഞ്ചായത്ത് തലയാഴം ഡിവിഷനില്‍ മൂന്നു കോടിയുടെ വികസനപദ്ധതികള്‍
11/12/2017

വൈക്കം: കോട്ടയം ജില്ലാപഞ്ചായത്ത് തലയാഴം ഡിവിഷനില്‍ മൂന്നു കോടിയുടെ വികസനപദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് പറഞ്ഞു. ടി.വി പുരം ഗ്രാമപഞ്ചായത്തിന് പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനായി 30 ലക്ഷം, നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണത്തിന് 10 ലക്ഷം, തോട്ടകം-അട്ടാറ-കല്‍പ്പകശ്ശേരി കോളനി-തോട്ടകം പള്ളി റോഡിന് 10 ലക്ഷം, കൊതവറ-ഇടഉല്ലല-ചെറുപുന്നച്ചുവട് റോഡിന് 10 ലക്ഷം, ടി.വി പുരം കവല-ജെട്ടി റോഡിന് 7 ലക്ഷം, ഉല്ലല-പള്ളിയാട് റോഡിന് 10 ലക്ഷം, കല്ലറ-അകത്താംതറ-ചേന്തുരുത്ത് റോഡിന് 20 ലക്ഷം, വെച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ (പുത്തന്‍പാലം) കെട്ടിടനവീകരണത്തിന് 35 ലക്ഷം, കുടവെച്ചൂര്‍ ദേവീവിലാസം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവീകരണത്തിന് 11.5 ലക്ഷം, ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട നവീകരണത്തിന് 8.5 ലക്ഷം, നീണ്ടൂര്‍ എസ്.കെ.വി ഹയര്‍സെക്കന്ററി സ്‌കൂളിലെ ഗേള്‍ ഫ്രണ്ട്‌ലി ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് 7 ലക്ഷം രൂപ, കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഗേള്‍സ് ഫ്രണ്ട്‌ലി റെസ്റ്റ് ഹോമിന് 7 ലക്ഷം രൂപ, വെച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗേള്‍സ് ഫ്രണ്ട്‌ലി റസ്റ്റ് ഹോം 7 ലക്ഷം രൂപ, തലയാഴം പ്രാഥമിക ആരോഗ്യകേന്ദ്രം-ആര്‍ദ്രം ഷീ ടോയ്‌ലറ്റിന് 7 ലക്ഷം, കല്ലറ പെരുംതുരുത്തില്‍ വയോജനങ്ങള്‍ക്ക് വിനോദ വിശ്രമകേന്ദ്രത്തിന് 20 ലക്ഷം രൂപ, നീണ്ടൂര്‍ എസ്.കെ.വി ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവീകരണത്തിന് 7 ലക്ഷം, ജൈവ പച്ചക്കറി വിപണനകേന്ദ്രത്തിന് 4 ലക്ഷം, കല്ലറ വലിയപറമ്പ് നാലുസെന്റ് കോളനി നവീകരണം 22 ലക്ഷം, കല്ലറ പാറേല്‍ കോളനി നവീകരണം 10 ലക്ഷം, മുണ്ടാര്‍ കോളനി പുറംബണ്ട് നിര്‍മ്മാണം 10 ലക്ഷം, ടി.വി പുരം ഐ.എച്ച്.ഡി.പി കോളനി നവീകരണം 15 ലക്ഷം, വെച്ചൂര്‍ വലിയവെളിച്ചം പാടശേഖരത്തിന് 5 ലക്ഷം, വെച്ചൂര്‍ അഞ്ചൊടി പാടശേഖരസമിതിയ്ക്ക് 6 ലക്ഷം, കല്ലറ കോലത്തുകരി പാടശേഖരത്തിന് 5 ലക്ഷം, കല്ലറ കിണറ്റുകര പാടശേഖരത്തിന് 5 ലക്ഷം, കല്ലറ തമ്പാന്‍ ബ്ലോക്കിന് 10 ലക്ഷം, കല്ലറ തട്ടാപറമ്പ് പാടശേഖരത്തിന് 10 ലക്ഷം, ടി.വി പുരം വള്ളി ലക്ഷം വീട് കുടിവെള്ള പദ്ധതിക്ക് 2 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. തലയാഴം ഡിവിഷനിലെ 2016-17-ലെ മുഴുവന്‍ വര്‍ക്കുകളും പൂര്‍ത്തീകരിച്ചതായും മുഴുവന്‍ ഫണ്ടും ചെലവഴിച്ചതായും അഡ്വ. കെ.കെ രഞ്ജിത്ത് അറിയിച്ചു.