Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ദര്‍ശനത്തിന് പതിനായിരങ്ങള്‍
11/12/2017
വൈക്കത്തഷ്ടമി ദര്‍ശനത്തിന് എത്തിയ ഭക്തജനങ്ങള്‍.

വൈക്കം: പതിനായിരങ്ങള്‍ അഷ്ടമി ദര്‍ശനം നടത്തി. പുലര്‍ച്ചെ ക്ഷേത്രത്തിനുള്ളില്‍ മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടത്തിയ പൂജകള്‍ക്കു ശേഷമാണ് ദര്‍ശനത്തിനായി നട തുറന്നത്. നിരവധി ദീപങ്ങളാലും പുഷ്പാഭരണങ്ങളാലും ശ്രീകോവില്‍ അലങ്കരിച്ചിരുന്നു. ക്ഷേത്രത്തിന്റെ നാലുനടകളിലും മണിക്കൂറുകളോളം ഭക്തജനത്തിരക്ക് അനുഭവപ്പെട്ടത്. അഷ്ടമി ദര്‍ശനം ആരംഭിക്കുന്ന 4.30ന് മുന്‍പ് തന്നെ ക്ഷേത്രത്തിന്റെ നാലുനടകളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ക്ഷേത്രത്തിന്റെ കിഴക്കുവശമുള്ള ആല്‍ച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീ പരമേശ്വരന്‍ പാര്‍വതീസമേതനായി ദര്‍ശനം നല്‍കി അഭിഷ്ടസിദ്ധിവരം കൊടുത്ത് അനുഗ്രഹിച്ച കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി നാളിലാണ് അഷ്ടമി ദര്‍ശനം നടക്കുന്നത്. മണിക്കൂറുകള്‍ കാത്തുനിന്നാണ് വിശ്വാസികള്‍ അഷ്ടമിദര്‍ശനം നടത്തിയത്.