Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി ദിവസം ക്ഷേത്രത്തിനകത്ത് എര്‍പ്പെടുത്തിയ ക്രമികരണങ്ങള്‍ പാളിയതായി ഭക്തജനങ്ങള്‍
11/12/2017
അഷ്ടമിദിനത്തില്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അനുഭവപ്പെട്ട ഭക്തജനതിരക്ക്.

വൈക്കത്തഷ്ടമി ദിവസം ക്ഷേത്രത്തിനകത്ത് എര്‍പ്പെടുത്തിയ ക്രമികരണങ്ങള്‍ പാളിയതായി ഭക്തജനങ്ങള്‍.ക്ഷേത്രത്തിനകത്ത് ഉണ്ടാക്കിയ ബാരിക്കോഡുകള്‍ നോക്കുകുത്തിയായി. ക്രമീകരണത്തിലെ പാളിച്ച മൂലം ഭക്തജനങ്ങള്‍ മണിക്കൂറുകളോടും കാത്ത് നില്‍ക്കേണ്ടി വന്നു. ഭക്തജനങ്ങളേയും ദേവസ്വം ജീവനക്കാരെയും ഇതര ജീവനക്കാരെയും ക്ഷേത്രത്തിനകത്തേക്ക് കടത്തിവിട്ടില്ല'. ക്ഷേത്രത്തിലേക്ക് ഉള്ള റോഡിലേക്ക് പോലും ജീവനക്കാരെയും ഭക്തജനങ്ങളെയും കയറ്റി വിടുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് ആഷേപമുണ്ട്. ഇത് മൂലം ഭക്തജനങ്ങള്‍ക്ക് മണികൂറുകളോളം വെയിലത്ത് നില്‍ക്കേണ്ടി വന്നു. ദര്‍ശനം ലഭിക്കാതെ ധാരാളം ഭക്തര്‍ക്ക് ക്ഷേത്രം വിട്ട് പോകേണ്ടി വന്നു. ബാരിക്കോഡ് കള്‍ സ്ഥാപിച്ചതിന്റെ അപാകത മൂലം നാലമ്പലത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നതിനോ വൈക്കത്തപ്പന്‍ വ്യാഘ്രപാദമഹര്‍ഷിക്ക് ദര്‍ശനം കൊടുത്ത പുണ്യസ്ഥാനമായ വ്യാഘ്രപാദത്തറയില്‍ ദര്‍ശനം നടത്തുന്നതിനും ഭക്തര്‍ക്ക് സാധിച്ചില്ല.