Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരത്തപ്പന്റെ വരവ് പ്രൗഢഗംഭീരമായി.
11/12/2017

വൈക്കം: അഷ്ടമി ഉത്സവത്തിന് ഉദയനാപുരത്തപ്പന്റെ വരവ് പ്രൗഢഗംഭീരമായി. താരകാസുര നിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായി ശ്രീസുബ്രഹ്മണ്യന്‍ പിതൃസന്നിധിയിലേക്ക് വരുന്നതിന്റെ പ്രതീകമാണ് ഈ എഴുന്നള്ളത്ത്. അകമ്പടിയായി കൂട്ടുമ്മേല്‍ ഭഗവതിയുടെ എഴുന്നള്ളത്തും ഉണ്ടായിരുന്നു. വടക്കേനട, കൊച്ചാലും ചുവട്, വടക്കേ കൊട്ടാരം എന്നിവിടങ്ങളില്‍ ഉദയനാപുരത്തപ്പന്റെ വരവേല്‍പ്പിനുവേണ്ടി വര്‍ണ മനോഹരങ്ങളായ പന്തലുകളാണ് ഒരുക്കിയിരുന്നത്. അവിടെ നിരവധി വിളക്കുകള്‍ നിരത്തിവെച്ചിരുന്നു. എഴുന്നള്ളത്ത് വടക്കേഗോപുര നടയിലെത്തിയപ്പോള്‍ തൃണയംകുടത്തപ്പന്റെ എഴുന്നള്ളത്തും വന്നുചേര്‍ന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ചു..