Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി പ്രാതലിന്റെ അരിയളക്കല്‍ ഇന്ന്
09/12/2017

വൈക്കം: അഷ്ടമി ദിനത്തില്‍ 151 പറ അരിയുടെ പ്രാതലാണ് ദേവസ്വം ബോര്‍ഡ് തയാറാക്കുന്നത്. പ്രാതലിനുള്ള അരിയളക്കല്‍ ചടങ്ങ് ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം ക്ഷേത്രകലവറയില്‍ നടക്കും. പ്രാതലിനുള്ള ചോറ്, പായസം, കാളന്‍ എന്നിവ വലിയ അടുക്കളയിലാണ് ഉണ്ടാക്കുന്നത്. മറ്റ് വിഭവങ്ങള്‍ ചെറുകറിപുരയിലും. പ്രാതല്‍ ദിവസം ബ്രഹ്മ മുഹൂര്‍ത്തത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന മുട്ടസ്സ് നമ്പൂതിരി തിടപ്പള്ളിയിലെ നിവേദ്യം വയ്ക്കുന്ന അടുപ്പില്‍ നിന്നും ചട്ടുകത്തില്‍ തീയെടുത്ത് പാര്‍വതി പരമേശ്വരന്‍മാരെ ധ്യാനിച്ചിട്ടാണ് വലിയടുക്കളയില്‍ തീ പിടിപ്പിക്കുന്നത്.