Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
25 ശതമാനം ലാഭ വിഹിതം പ്രഖ്യാപിച്ചു
14/01/2016
വൈക്കം പള്ളിപ്രത്തുശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങള്‍ക്ക് 2013-14, 2014-15 എന്നീ വര്‍ഷങ്ങളിലെ ലാഭ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി നിര്‍വഹിക്കുന്നു

വൈക്കം പള്ളിപ്രത്തുശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ 2013-14, 14-15 എന്നീ വര്‍ഷങ്ങളില്‍ 25% വീതം ലാഭ വിഹിതം അംഗങ്ങള്‍ക്ക് നല്കുന്നതിനു തീരുമാനിച്ചു. രണ്ടു വര്‍ഷവും കൂടി 72 ലക്ഷം രൂപയാണ് ലാഭ വിഹിതമായി നല്കുന്നത്. 6500 പേര്‍ വരുന്ന അംഗങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ബാങ്ക് വൈക്കം ടൗണില്‍ വാങ്ങുവാന്‍ പോകുന്ന വസ്തുവിന് പൊതുയോഗം അംഗീകാരം നല്കി. ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഡിവിഡന്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ബോര്‍ഡു മെമ്പര്‍മാരായ സ്‌കറിയ ആന്റണി, പി.സഹദേവന്‍, ജോണ്‍സണ്‍ ജോസഫ് കടമ്പ്ര, സെക്രട്ടറി എന്‍.കെ.സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു