Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മിഷന്‍ ഗ്രീന്‍ ശബരിമല
09/12/2017
മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി വൈക്കത്ത് സംഘടിപ്പിച്ച ബോധവല്‍ക്കരണ റാലി മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ഗവണ്‍മെന്റ് ദേവിവിലാസം ഹയര്‍സെക്കന്ററി സ്‌കൂളില്‍ കൂടവെച്ചൂരിന്റെയും സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെയും എന്‍.എസ്.എസ് യൂണിറ്റുകള്‍ സംയുക്തമായി വൈക്കത്ത് മിഷന്‍ ഗ്രീന്‍ ശബരിമല ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. വൈക്കം മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ സര്‍വ്വീസ് സ്‌കീം കടുത്തുരുത്തി ക്ലസ്റ്റര്‍ കണ്‍വീനര്‍ മിനി വി.എസ് സന്ദേശം നല്‍കി. പ്രോഗ്രാം ഓഫീസര്‍മാരായ ചെറിയാന്‍ കെ.സി, വിജിത് വി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.