Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി: വൈക്കം ടൗണില്‍ ഗതാഗതക്രമീകരണം ഇന്നുമുതല്‍
08/12/2017

വൈക്കം: അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് വൈക്കം ടൗണില്‍ ഇന്നു മുതല്‍ പത്തുവരെ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വെച്ചൂര്‍ ഭാഗത്തു നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ ചേരുംചുവട് പാലം വഴി വടക്കോട്ട് തിരിഞ്ഞ് മുരിയംകുളങ്ങര ജങ്ഷനില്‍ വരേണ്ടതും ഈ സ്ഥലത്ത് യാത്രക്കാരെ ഇറക്കിയതിനുശേഷം കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുളിംചുവട്, വലിയകവല വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് പോകേണ്ടതും, സ്വകാര്യ ബസുകള്‍ മുരിയംകുളങ്ങര ജങ്ഷനില്‍ നിന്നും ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഗ്രൗണ്ടില്‍ എത്തി പാര്‍ക്കു ചെയ്യേണ്ടതുമാണ്. വെച്ചൂര്‍ ഭാഗത്തുനിന്നും വരുന്ന എറണാകുളം ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങള്‍ ആറാട്ടുകുളങ്ങര, ചാലപ്പറമ്പ്, വലിയകവല വഴി യാത്ര തുടരണം.
വെച്ചൂര്‍ ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്കു വരുന്ന ചെറിയ വാഹനങ്ങള്‍ തോട്ടുവക്കം നടുവിലെ പാലം വഴി ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലും ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കു ചെയ്യേണ്ടതാണ്. വെച്ചൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ കിളിയാറ്റുനട പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും ആറാട്ടുകുളങ്ങര, ചാലപ്പറമ്പ് വഴി വലിയകവലയില്‍ എത്തി യാത്രക്കാരെ കയറ്റിയതിനു ശേഷം റൗണ്ടാന തിരിഞ്ഞ് ലിങ്ക് റോഡിലൂടെ മുരിയംകുളങ്ങര, ആറാട്ടുകുളങ്ങര വഴി ചേരുംചുവട് പാലത്തിലൂടെ തിരികെ പോകേണ്ടതാണ്.
മൂത്തേടത്തുകാവ്, ടി.വി പുരം ഭാഗത്തു നിന്നു വരുന്ന ബസുകള്‍ തോട്ടുവക്കം പാലത്തിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം അതേ റൂട്ടിലൂടെ തന്നെ മടങ്ങിപോകണം. ഇതേ റൂട്ടില്‍ വരുന്ന ചെറിയ വാഹനങ്ങള്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലും, ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
കോട്ടയം, എറണാകുളം ഭാഗങ്ങളില്‍ നിന്നു വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ വലിയകവല, കൊച്ചുകവല വഴി സ്റ്റാന്റുകളില്‍ എത്തി അതേ റൂട്ടില്‍ തന്നെ തിരികെ പോകണം. എറണാകുളം ഭാഗത്തു നിന്നും വെച്ചൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വലിയകവല, ലിങ്ക് റോഡ്, മുരിയംകുളങ്ങര, ആറാട്ടുകുളങ്ങര, ചേരുംചുവട് പാലം വഴി പോകേണ്ടതാണ്. നാളെയും ഞായറാഴ്ചയും വൈക്കം-എറണാകുളം റൂട്ടില്‍ കണിയാംതോട പാലം മുതല്‍ വലിയകവല വരെയും, വൈക്കം-കോട്ടയം റൂട്ടില്‍ വലിയകവല മുതല്‍ ചാലപ്പറമ്പ് വരെയും റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചു. ടി.വി പുരം റൂട്ടില്‍ തോട്ടുവക്കം പാലം മുതല്‍ കച്ചേരിക്കവല-കൊച്ചുകവല വരെയുള്ള ഭാഗത്ത് റോഡിന് ഇരുവശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല.
വലിയകവല മുതല്‍ അമ്പലത്തിന്റെ വടക്കേനട വരെയുള്ള ഭാഗത്തും, കൊച്ചാലുംചുവട് മുതല്‍ കൊച്ചുകവല വരെയുള്ള ഭാഗങ്ങളിലും, അമ്പലത്തിന്റെ കിഴക്കേനട മുതല്‍ ആറാട്ടുകുളങ്ങര ജങ്ഷന്‍ വരെയും ലിങ്ക് റോഡിലും, വലിയകവല മുതല്‍ കൊച്ചുകവല, കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി, ബീച്ച് റോഡ്, കൂടാതെ അമ്പലത്തിന്റെ പടിഞ്ഞാറെനട എന്നിവിടങ്ങളിലും റോഡുകളുടെ ഇരുവശങ്ങളിലും പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചു. കൂടാതെ തെക്കേനട, കിഴക്കുപടിഞ്ഞാറേറോഡ്, തെക്കേനട തോട്ടുവക്കം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല.
പാര്‍ക്കിങിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അല്ലാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് പോലീസ് നീക്കം ചെയ്യുന്നതും നിയമനടപടി സ്വീകരിക്കുന്നതുമാണെന്ന് വൈക്കം പോലീസ് സൂപ്രണ്ട് അറിയിച്ചു. പുതുതായി പണി കഴിപ്പിച്ച വൈക്കം ബീച്ചില്‍ സ്ഥിരമായി കൈവരിള്‍ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ ഇവിടെ വരുന്ന ആളുകള്‍ കൂടെ വരുന്ന കുട്ടികളുടെ സുരക്ഷാകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്നും സൂപ്രണ്ട് നിര്‍ദ്ദേശിച്ചു.