Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (9ന്)
08/12/2017

 

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (9ന്)രാവിലെ 8 മുതല്‍ 12 വരെ ശ്രീബലി, ഉച്ചയ്ക്ക് 2ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5 മുതല്‍ 7 വരെ കാഴ്ചശ്രീബലി (സേവ), രാത്രി 12ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 6.30 വരെ നാരായണീയ പാരായണം, 6.30 മുതല്‍ 7.15 വരെ സൗന്ദര്യലഹരി, 7.15 മുതല്‍ 8 വരെ നാമമധുരം, 12 മുതല്‍ രാത്രി 9 വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7 വരെ ഭാഗവതപാരായണം, 7 മുതല്‍ 8 വരെയും 11 മുതല്‍ 12 വരെയും ഭജന്‍സ്, 12 മുതല്‍ 1 വരെ ഓട്ടന്‍തുള്ളല്‍, 1 മുതല്‍ വൈകുന്നേരം 4 വരെ തിരുവാതിരകളി, 4 മുതല്‍ 5 വരെ ഗാനാമൃതം, 5 മുതല്‍ 6 വരെ ഭക്തിഗാനസുധ, 7 മുതല്‍ 9 വരെ ചലച്ചിത്രതാരം രമ്യാ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന നാട്യവിസ്മയം, 9 മുതല്‍ 11 വരെ പള്ളിപ്പുറം സുനിലും, പിന്നണി ഗായിക പൂര്‍ണ്ണശ്രീ ഹരിദാസും നയിക്കുന്ന ഭക്തിഗാനമേള, 11 മുതല്‍ 12 വരെ ഡാന്‍സ്, രാത്രി 2ന് ചേര്‍ത്തല ബാലചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഹരികഥ.