Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്സവശ്രീബലി ഭക്തി സാന്ദ്രമായി.
08/12/2017
വൈക്കത്തഷ്ടമിയുടെ പത്താംദിവസം നടന്ന ശ്രീബലി

വൈക്കം: വൈക്കത്തഷ്ടമിയുടെ പ്രസിദ്ധമായ പത്താം ഉത്സവശ്രീബലി ഭക്തി സാന്ദ്രമായി. രാവിലെ 10ന് വലിയ ശ്രീബലിക്കായി വൈക്കപ്പനെ എഴുന്നള്ളിച്ചു. തുരുവമ്പാടി ശിവസുന്ദര്‍ ഭഗവാന്റെ തങ്കത്തിടമ്പ് എടുത്തു. പാറമേക്കാവ് ശ്രീ പത്മനാഭന്‍, ചേര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, പല്ലാട്ട് ബ്രഹ്മദത്തന്‍, തിരുനക്കര ശിവന്‍, കുളമാക്കല്‍ പാര്‍ത്ഥസാരഥി, വേമ്പനാട് അര്‍ജ്ജുനന്‍, ചൂരൂരര് മഠം രാജശേഖരന്‍, ഭാരത് വിശ്വനാഥന്‍, കണ്ടിയൂര്‍ പ്രേംശങ്കര്‍ തുടങ്ങിയ ഗജവീരന്‍മാര്‍ അകമ്പടിയായി. തിടമ്പേറ്റിയ ആനയുടെ ഇരുവശവും നിന്ന ഗജവീരന്‍മാര്‍ക്ക് സ്വര്‍ണ്ണതലേക്കെട്ടും, സ്വര്‍ണ്ണ കുടുയുമാണ് ഉപയോഗിച്ചിരുന്നത്. ശ്രീബലി കിഴക്കേ ആന പന്തലില്‍ എത്തിയപ്പോല്‍ ആചാരപ്രകാരം കൊട്ടിപ്പാടി സേവയോടെ വാദ്യമേളം ആരംഭിച്ചു. കളഹസ്തിക കെ.ദുര്‍ഗ്ഗപ്രസാദ്, ആലപ്പുഴ എസ് വിജയകുമാര്‍, ബാബു ചിറയില്‍ എന്നിവരുടെ നാദസ്വരമേളവും ക്ഷേത്രകലാപീഠത്തിന്റെ പഞ്ചവാദ്യവും അകമ്പടിയായി.