Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിത ഉത്സവം നടത്തി.
08/12/2017

തലയോലപ്പറമ്പ്: ഇറുമ്പയം പാടശേഖരത്തില്‍ വിത ഉത്സവം നടത്തി. തരിശുകിടന്ന 30 ഏക്കര്‍ ഉള്‍പ്പെടെ 110 ഏക്കര്‍ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കുന്നത്.വിത ഉത്ഘാടനം വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കലാമങ്ങാട് വിതവിത്തു കൈമാറി. കടുത്തുരുത്തി ബ്ലോക്ക് കൃഷി അസി: ഡയറക്ടര്‍ എലിസബത്ത് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മോഹനന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോമോള്‍ കെ ജോണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുഗുണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ എ തോമസ്, വാര്‍ഡ് മെമ്പര്‍മാരായ ജയ അനില്‍, ലുക്ക് മാത്യു, വെള്ളൂര്‍ കൃഷി ഓഫീസര്‍ കെ കെ വത്സല, ടാഗോര്‍ ലൈബ്രറി പ്രസിഡന്റ് ജി രാധാകൃഷ്ണന്‍ ,കോളകം പാടശഖര സമിതി പ്രസിഡന്റ് അബൂബക്കര്‍, പാടശേഖര സമിതി വൈസ് പ്രസിഡന്റ് കെ കെ ശശിധരന്‍, പ്രസിഡന്റ് എം ഇ ബേബി എന്നിവര്‍ പ്രസംഗിച്ചു.