Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിമുക്ത വൈക്കം പദ്ധതിക്ക് തുടക്കം കുറിച്ചു.
14/01/2016

വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനും മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ചിന്താധാര വളര്‍ത്തിയെടുക്കുന്നതിനുമായി ശ്രീമഹാദേവ കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിമുക്ത വൈക്കം പദ്ധതിക്ക് തുടക്കം കുറിച്ചു. എക്‌സൈസ്, പോലീസ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.പ്രദീപ് നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കിററ്, പോസ്റ്റര്‍ പ്രദര്‍ശനം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനില്‍ വക്കച്ചന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ജെ.എസ് സജീവ്കുമാര്‍, കോളേജ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.ആര്‍.എസ് മേനോന്‍, എക്‌സൈസ് ഓഫീസര്‍ ദീപേഷ്, പി.ടി.എ പ്രസിഡന്റ് കുരുവിള അഗസ്റ്റിന്‍, ഡയറക്ടര്‍ പി.ജി.എം നായര്‍, പ്രിന്‍സിപ്പാള്‍ ലീന നായര്‍, ഐശ്വര്യ, പി.ആര്‍ വോള്‍ഗ എന്നിവര്‍ പ്രസംഗിച്ചു.