Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന ശില്പശാല
08/12/2017

വൈക്കം: നാളികേര വികസനബോര്‍ഡിന്റെയും കല്ലറ നാളികേര ഉല്പാദക ഫെഡറേഷനില്‍പ്പെട്ട കല്പക കേരകര്‍ഷക സംഘം വടയാര്‍, കല്പതരു കര്‍ഷക സംഘം വടയാര്‍, ധനലക്ഷ്മി നാളികേര ഉല്പാദകസംഘം തലയോലപ്പറമ്പ് എന്നീ നാളികേര ഉല്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ 16ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ വടയാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് തിരഞ്ഞെടുക്കപ്പെട്ട കേരകര്‍ഷകര്‍ക്കായി ഏകദിന ശില്പശാല നടത്തുവാന്‍ സംഘങ്ങളുടെ സംയുക്ത യോഗം തീരുമാനിച്ചു. ശില്പശാല സി.കെ ആശ എം. എല്‍ എ ഉദ്ഘാടനം ചെയ്യും. നാളികേര വികസന ബോര്‍ഡ് മെമ്പര്‍ പി ആര്‍ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. ശാസ്ത്രീയ നാളികേര കൃഷി, മൂല്യവര്‍ദ്ധിത കേരോല്പ്പന്നങ്ങളുടെ ഉല്പാദനം എന്നീ വിഷയങ്ങളെ അധികരിച്ച് നാളികേര വികസന ബോര്‍ഡിലെയും കോട്ടയം കൃഷി വിജ്ഞാനകേന്ദ്രത്തിലെയും വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. സംഘാടക സമിതി യോഗത്തില്‍ ജോസ് അലക്‌സ് പാറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാനായി എസ് ബാബുവിനെയും ജനറല്‍ കണ്‍വീനറായി കെ വി ജോളിയെയും യോഗം തിരഞ്ഞെടുത്തു.