Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹൈടെക്ക് വിവരസാങ്കേതിക വിദ്യയുടെ ഉദ്ഘാടനം
08/12/2017

വൈക്കം: പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ചിട്ടുള്ള പൈലറ്റ് പദ്ധതിയില്‍ വൈക്കം സബ്ജില്ലയില്‍ നിന്നും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ഏക പ്രൈമറി വിദ്യാലയമായ ഉദയനാപുരം ഗവണ്‍മെന്റ് യൂ പി സ്‌കൂളില്‍ നടപ്പാക്കിയ ഹൈടെക്ക് വിവരസാങ്കേതിക വിദ്യയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍ നിര്‍വ്വഹിച്ചു. ജൈവവൈവിധ്യപാര്‍ക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി നിര്‍വ്വഹിച്ചു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് പി എസ് മോഹനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സീനത്ത് ബീവി സ്വാഗതം പറഞ്ഞു. പി രത്‌നമ്മ, റ്റി കെ സുവര്‍ണ്ണന്‍, അനിജി പ്രസാദ്, ഷീല ശശിധരന്‍, സാബു പി മണലൊടി, ടോണി ആന്റണി, സുനില്‍കുമാര്‍, ഗീതാഷാജി, എം എന്‍ വിനോദ്, ലിസമ്മ മാത്യൂ, ഷെമീമുദ്ദീന്‍, നവനീത് വിനോദ്, ബൈജു കുന്നത്ത്, ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു.