Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.കെ സേവ്യര്‍ അനുസ്മരണ സമ്മേളനം
08/12/2017
കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ടി.കെ സേവ്യര്‍ അനുസ്മരണ സമ്മേളനം ഉമ്മന്‍ചാണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജനങ്ങളുടെ വിശ്വാസവും പിന്തുണയും കിട്ടുന്നവര്‍ക്കേ പൊതുപ്രവര്‍ത്തന രംഗത്ത് പിടിച്ച് നില്‍ക്കുവാന്‍ കഴിയുകയുള്ളുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എം.എല്‍.എ പറഞ്ഞു. പ്രതിഫലം പ്രതീക്ഷിക്കാതെയുള്ള സേവനം ത്യാഗമാണ്. നഷ്ടങ്ങളും കോട്ടങ്ങളും ദുഖങ്ങളും അതില്‍ വന്നുചേരും. മുന്‍കാല നേതാക്കളുടെ സേവന ചരിത്രം ഇതാണ്. അത്തരത്തില്‍ ഒരാളായിരുന്നു ടി.കെ സേവ്യറെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ടി.കെ സേവ്യര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. പ്രസിഡന്റ് ഷൈന്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. ശീതകാല പച്ചക്കറി തൈകളുടെ വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ്‌കുട്ടി മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. അക്കരപ്പാടം ശശി കര്‍ഷകമിത്ര പുരസ്‌കാരം വിതരണം ചെയ്തു. സാജന്‍ വെണ്‍പറമ്പില്‍, എന്‍.എന്‍ താഹ, വി.വി സത്യന്‍, ജയ്‌ജോണ്‍ പേരയില്‍, അബ്ദുള്‍ സലാം റാവുത്തര്‍, കെ.കെ രാജു എന്നിവര്‍ പ്രസംഗിച്ചു.