Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗജപൂജ നടന്നു.
08/12/2017
വൈക്കത്തഷ്ടമിയുടെ ഒന്‍പതാം ദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട്.

വൈക്കം: അഷ്ടമിയുടെ ഒന്‍പതാം ഉത്സവദിനമായ ഇന്നലെ രാവിലെ എട്ടിന് ഗജപൂജ നടന്നു. ക്ഷേത്രത്തിന്റെ കിഴക്കേ ആനപ്പന്തലില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനക്കാണ് ഗജപൂജക്ക് നിയോഗം ലഭിച്ചത്. തന്ത്രിമാരായ മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേക്കാട് നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. വൈകുന്നേരം നാലിന് നടക്കുന്ന ആനയൂട്ടില്‍ ത്യക്കടവൂര്‍ ശിവരാജു, ചിറക്കല്‍ കാളിദാസന്‍, പാമ്പാടി രാജന്‍, പാറമേക്കാവ് ശ്രീ പത്മനഭന്‍, ചേര്‍പ്പള്ളശ്ശേരി അനന്തപത്മനാഭന്‍, തിരുനക്കര ശിവന്‍, ചൂരുരുമീ രാജശേഖരന്‍, കുളമാക്കില്‍ പാര്‍ത്ഥസാരഥി, വേമ്പനാട് അര്‍ജുനന്‍, ഭാരത് വിശ്വനാഥന്‍, കണ്ടിയൂര്‍ പ്രേംശങ്കര്‍, ഇത്തിത്താനം വിഷ്ണു നാരായണന്‍, ചോപ്പിസ് കുട്ടിശങ്കരന്‍, കുളമാക്കില്‍ ഗണേശന്‍, പല്ലാട്ട് ബ്രഹ്മദത്തന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍ എന്നീ പതിനാറ് ഗജവീരന്‍മാര്‍ പങ്കെടുത്തു. തെക്കേനട ആനസ്‌നേഹി സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.