Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വൈക്കം ബീച്ച് ഗ്രൗണ്ടില്‍ തുടങ്ങി.
07/12/2017

വൈക്കം: ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വൈക്കം ബീച്ച് ഗ്രൗണ്ടില്‍ തുടങ്ങി. ഡിസംബര്‍ 17 വരെ നടത്തുന്ന ഷോപ്പിംഗ് ഫെസ്റ്റിവലില്‍ കലാ-വിസ്മയ-വ്യാപാര സംഗമവും ഫ്‌ളവര്‍ഷോയും ഉണ്ടായിരിക്കും. മലയാളികളുടെ സ്വീകരണമുറികളില്‍ കാഴ്ചയുടെ വസന്തമൊരുക്കിയ ഫ്‌ളവേഴ്‌സ് ചരിത്ര നഗരമായ വൈക്കത്ത് ഒരുക്കുന്ന വ്യാപാരമേളയില്‍ ഗൃഹോപകരണങ്ങളുടെയും വസ്ത്ര വൈവിധ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും അരുമ മൃഗങ്ങളുടെയും അത്ഭുത ലോകമാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്. വിലക്കുറവും സെലക്ഷനും ഒത്തുചേരുന്നതാണ് വ്യാപാരമേള. ഇതുവരെ കാണാത്ത വര്‍ണവിസ്മയങ്ങള്‍ പൂത്തുലയുന്ന പുഷ്പമേള, മിതമായ നിരക്കില്‍ ഫലവൃക്ഷങ്ങളും കാര്‍ഷികോല്പന്നങ്ങളും അണിനിരക്കുന്ന വിപണി, കുട്ടികള്‍ക്ക് കളിച്ച് രസിച്ചുല്ലസിക്കാന്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫ്‌ളവേഴ്‌സ് മാനേജിംഗ് ഡയറക്ടറും പ്രശസ്ത മാധ്യമപ്രവര്‍ത്തനുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയുടെ തത്സമയ ചിത്രീകരണം, ഫ്‌ളവേഴ്‌സിലൂടെ മലയാളികളുടെ സ്വന്തം വീട്ടുകാരായി മാറിയ ഉപ്പും മുളകും കുടുംബത്തിന്റെ കളിയും ചിരിയും നിറഞ്ഞ ഒത്തുചേരല്‍, കോമഡി ഉത്സവത്തിലെ വിസ്മയ പ്രതിഭകളൊരുക്കുന്ന പൊട്ടിച്ചിരിയുടെ പൊടിപൂരം, പാട്ടിന്റെ പാലാഴിയുമായി ചലച്ചിത്ര പിന്നണി ഗായകരും ടെലിവിഷന്‍ മ്യൂസിക്കല്‍ റിയാലിററി ഷോകളിലെ പ്രിയപ്പെട്ട പാട്ടുകാരും ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.