Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു
07/12/2017

വൈക്കം: വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 8.30ഓടെ നഗരത്തിലെ സ്വകാര്യ സ്‌ക്കൂളിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് കുട്ടിയോട് അപമര്യാദയായി പെരുമാറി. കൂടെയുണ്ടായിരുന്ന കുട്ടികളും സമീപവാസികളും ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാവ് ബൈക്കില്‍ രക്ഷപെടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ബൈക്കിന്റെ നമ്പര്‍ മനസ്സിലാക്കി പോലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വാഴമന മുപ്പതുപറയില്‍ ശ്രീകുമാര്‍ (കുട്ടായി - 28) ആണ് പോസ്‌കോ നിയമമനുസരിച്ച് വൈക്കം എസ്.ഐ എം.സാഹിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.