Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൈക്കിളുകള്‍ വിതരണം ചെയ്തു.
14/01/2016
ജില്ലാ പഞ്ചായത്ത് എസ്.സി വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിച്ച സൈക്കിള്‍ വിതരണോദ്ഘാടനം വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് നിര്‍വഹിക്കുന്നു

ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ സൈക്കിളുകള്‍ വിതരണം ചെയ്തു. വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്‌ക്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് ഇടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം നിര്‍മല മാര്‍ട്ടിന്‍, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് മെഴ്‌സി ഡേവിഡ്, പി.ടി.എ പ്രസിഡന്റ് സുരേഷ്‌കുമാര്‍, എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ നിഷ അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി എല്‍സിററ് സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.