Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സമ്മേളനം നടത്തി.
06/12/2017

വൈക്കം: ചെമ്മനത്തുകരയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് ഓയില്‍ മില്ലില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ജോലി ചെയ്തു വരുന്ന തൊഴിലാളിയും വൈക്കം താലൂക്ക് ഓയില്‍ മില്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റുമായ രാധാകൃഷ്ണനെ അകാരണമായി പിരിച്ചുവിട്ട മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചും, തൊഴിലാളിയെ അടിയന്തിരമായി ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടും തൊഴില്‍ സ്ഥാപനത്തിന് മുന്‍മ്പില്‍ പ്രതിഷേധ സമ്മേളനം നടത്തി. സമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് എം.ഡി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് പിടിവാശി അവസാനിപ്പിച്ച് തൊഴിലാളിയെ തിരിച്ചെടുക്കണമന്ന് സമ്മേളനം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ എ.ഐ.ടി.യൂ.സി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളായ ലീനമ്മ ഉദയകുമാര്‍, എ.ഐ.ടി.യൂ.സി മണ്ഡലം പ്രസിഡന്റ് കെ.അജിത്ത് എക്‌സ് എം.എല്‍.എ, സെക്രട്ടറി കെ.എസ് രത്‌നാകരന്‍, എസ്.ബിജു, ബി.സദാനന്ദന്‍, വി.കെ അനില്‍കുമാര്‍, കെ.വി പ്രസന്നന്‍, സനീഷ്, ടി.കെ മധു എന്നിവര്‍ പ്രസംഗിച്ചു.