Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവക്ഷേത്രത്തില്‍ ഇന്ന് (7ന്)
06/12/2017

വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (7ന്) രാവിലെ 8ന് ഗജപൂജ, വൈകിട്ട് 4ന് ആനയൂട്ട്, 4.30ന് പത്മശ്രീ മേളകലാനിധി പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചാരിമേളത്തോടും വര്‍ണ്ണശബളമായ കുട്ടമാറ്റത്തോടും കൂടി കാഴ്ചശ്രീബലി, വെളുപ്പിന് 5ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ 6 മുതല്‍ 7.30 വരെ നാരായണീയ പാരായണം, 7.30 മുതല്‍ 9 വരെ സംഗീതക്കച്ചേരി, 9 മുതല്‍ 9.45 വരെ അഷ്ടപദിക്കച്ചേരി, 9.45 മുതല്‍ 10.30 വരെ പുല്ലാങ്കുഴല്‍ക്കച്ചേരി, 10.30 മുതല്‍ വൈകുന്നേരം 5 വരെ സംഗീതക്കച്ചേരി, 8 മുതല്‍ 9 വരെ ഹിന്ദുസ്ഥാനി സംഗീതസദസ്സ്, 9.30ന് കളിവിളക്ക് തെളിയിച്ച് വൈക്കത്തിന്റെ അഭിമാനമായ പ്രശസ്ത കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ബാബു നമ്പൂതിരിക്ക് പ്രശസ്ത ചലച്ചിത്രനടനും സംവിധായകനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ വൈക്കത്തപ്പന്‍ സുവര്‍ണ്ണമുദ്ര നല്‍കി ആദരിക്കും. കലാമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7 വരെ ഭാഗവതപാരായണം, 7 മുതല്‍ 8 വരെ ഭജന്‍സ്, 8 മുതല്‍ 9 വരെ നാമസങ്കീര്‍ത്തനം, 9 മുതല്‍ 10 വരെ ഭജന്‍സ്, 10 മുതല്‍ 11 വരെ ഓട്ടന്‍തുള്ളല്‍, 11 മുതല്‍ 12 വരെ പ്രഭാഷണം, 12 മുതല്‍ 3 വരെ തിരുവാതിരകളി, 3 മുതല്‍ 5 വരെ മാനസജപലഹരി, 7 മുതല്‍ 9 വരെ നൃത്തനൃത്യങ്ങള്‍, 9 മുതല്‍ പിന്നണി ഗായകന്‍ ദേവാനന്ദും, ബി.ഹരികൃഷ്ണനും നയിക്കുന്ന ഗാനാഷ്ടമി, 10ന് മേജര്‍സെറ്റ് കഥകളി.