Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ വല്ല്യച്ഛന്റെ തിരുഉടവാള്‍ എഴുന്നള്ളിപ്പ് നടത്തി.
06/12/2017
കാലാക്കല്‍ ക്ഷേത്രത്തിലെ ഉടവാള്‍ ശാന്തി ഉണ്ണി പൊന്നപ്പന്‍ ക്ഷേത്രം പ്രതിനിധിയായി എത്തി രാംകുമാറിനെ ഏല്‍പ്പിക്കുന്നു.

വൈക്കം: കാലാക്കല്‍ വല്ല്യച്ഛന്റെ തിരുഉടവാള്‍ എഴുന്നള്ളിപ്പ് നടത്തി. കാലാക്കല്‍ ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം ശാന്തി ഉണ്ണി പൊന്നപ്പന്‍ മഹാദേവക്ഷേത്ര പ്രതിനിധിയായി എത്തിയ രാംകുമാറിനെയാണ് ഉടവാള്‍ ഏല്‍പ്പിച്ചത്. വൈക്കം മഹാദേവക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ട് പുറത്തു പോകുകയാണെങ്കില്‍ കാലാക്കല്‍ ക്ഷേത്രത്തിലെ ഉടവാളുമായി ഒരാള്‍ അകമ്പടി സേവിക്കണമെന്നാണ് ആചാരം. ഇതിനായാണ് കാലാക്കല്‍ ക്ഷേത്രത്തിലെ ഉടവാള്‍ എറ്റുവാങ്ങുന്നത്. എട്ടാം ഉത്സവദിവസം നടക്കേണ്ട വിളക്ക് പുലര്‍ച്ചെ 5ന് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പായി ക്ഷേത്രത്തിന് പുറത്തു പോകും. അടുത്ത ദിവസം തെക്കും ചേരിമേല്‍ എഴുന്നള്ളിപ്പും തുടര്‍ന്ന് നടക്കുന്ന ആറാട്ടിനും എഴുന്നള്ളിപ്പുകള്‍ പുറത്തേയ്ക്കാണ്. ഈ സമയം ഉടവാള്‍ എന്തിയ ഒരാള്‍ കൂടെയുണ്ടാവും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, കാലാക്കല്‍ ക്ഷേത്രം ഭാരവാഹികളായ വിജയകുമാര്‍, അജിത് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.