Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
06/12/2017
കോട്ടയം സഹോദയയുടെ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കായി നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ വൈക്കം വാര്‍വിന്‍ സ്‌കൂള്‍ ടീമിന് ട്രോഫി സമ്മാനിക്കുന്നു

വൈക്കം: കോട്ടയം സഹോദയയുടെ നേതൃത്വത്തില്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കായി നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആതിഥേയരായ വൈക്കം വാര്‍വിന്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡീപോള്‍ പബ്ലിക്ക് സ്‌കൂളും ചാമ്പ്യന്‍ഷിപ്പ് നേടി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 22 ബോയ്‌സ് ടീമുകളും 14 ഗേള്‍സ് ടീമുകളുമാണ് മത്സരിച്ചത്. സമാപന സമ്മേളനത്തില്‍ വാര്‍വിന്‍ സ്‌കൂള്‍ മാനേജര്‍ അന്നമ്മജോണ്‍ ട്രോഫികള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ജി.രഘുനാഥന്‍പിള്ള, എമിലി തെക്കേതെരുവില്‍, അനീറ്റ അഗസ്ത്യന്‍, ഹെഡ്മിസ്ട്രസ് ഗീത എന്നിവര്‍ പ്രസംഗിച്ചു.