Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂത്താലം ഭക്തിയുടെ വര്‍ണകാഴ്ചയായി.
06/12/2017
വൈക്കത്തഷ്ടമിയുടെ ഏഴാം ദിവസം ധീവരമഹിളാസഭ മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി.

വൈക്കം: അഷ്ടമി മഹോത്സവത്തിന്റെ ഏഴാം ദിവസം ധീവരസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധീവര മഹിളാസഭ മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ പൂത്താലം ഭക്തിയുടെ വര്‍ണകാഴ്ചയായി. അസ്തമയ സൂര്യന്റെ തങ്കപ്രഭയില്‍ ആയിരക്കണക്കിന് വനിതകള്‍ പൂത്താലമേന്തി ക്ഷേത്രത്തിലേക്ക് നീങ്ങി. ചെണ്ടമേളം, പമ്പമേളം, പഞ്ചവാദ്യം, മുത്തുക്കുടകള്‍ എന്നിവ പൂത്താലത്തിന് അകമ്പടിയായി. ധീവരസഭ ജില്ലാ കമ്മിറ്റി ആസ്ഥാനത്തുനിന്നും ആരംഭിച്ച പൂത്താലം പോലീസ് ക്വാര്‍ട്ടേഴ്‌സ്, ബീച്ച് റോഡ്, ബോട്ടുജെട്ടി, പടിഞ്ഞാറെനട വഴി ക്ഷേത്രത്തില്‍ പ്രവേശിച്ച് വലംവെച്ച് ദീപാരാധനയ്ക്കുശേഷം താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. താലൂക്ക് പ്രസിഡന്റ് കെ.വി മനോഹരന്‍, സെക്രട്ടറി എം.കെ രാജു, മഹിളാസഭ പ്രസിഡന്റ് മഹിളാ നാരായണന്‍, സെക്രട്ടറി ഷീബാ രമേശന്‍, ശിവദാസ് നാരായണന്‍, എ.ദാമോദരന്‍, പി.എന്‍ രഘു, ആര്‍.സുരേഷ്, ഭൈമി വിജയന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

അഷ്ടമിയുടെ ഏഴാം ഉത്സവദിവസം വണികവൈശ്യര്‍ മഹാദേവ ക്ഷേത്രത്തിലേക്കു നടത്തിയ താലപ്പൊലി ഭക്തിനിര്‍ഭരമായി. വണികവൈശ്യ സംഘം ആസ്ഥാനത്ത് നിന്ന് പുറപ്പെട്ട താലപ്പൊലിക്ക് വാദ്യമേളങ്ങളും പട്ടുകുടകളും ഭംഗി പകര്‍ന്നു. മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് ഓമന, സെക്രട്ടറി ദിവ്യാ രാജേഷ്, ട്രഷറര്‍ പൊന്നമ്മ, എന്‍.ആര്‍ അമ്മിണി, ബിന്ദു ഓമന വിശ്വനാഥന്‍, മഞ്ജു, പ്രസീദ, ഉഷ, ലത എന്നിവര്‍ നേതൃത്വം നല്‍കി.