Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (6ന്)
05/12/2017

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്ന് (6ന്) രാവിലെ 8 മുതല്‍ 11 വരെ ശ്രീബലി, ഉച്ചയ്ക്ക് 1ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 5ന് ചോറ്റാനിക്കര വിജയന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യത്തോടെ കാഴ്ചശ്രീബലി, വെളുപ്പിന് 5ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7-15 വരെ നാരായണീയ പാരായണം, 7.15 മുതല്‍ 8 വരെ സംഗീതാരാധന, 11 മുതല്‍ രാത്രി 9 വരെ സംഗീതക്കച്ചേരി, 10ന് വൈക്കം കഥകളി ആസ്വാദക സംഘത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും തുടര്‍ന്ന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ വൈക്കം കരുണാകരന്‍ നായര്‍സ്മാരക പുരസ്‌കാരം അരങ്ങില്‍ അറുപതാണ്ട് പിന്നിട്ട സദനം കൃഷ്ണന്‍കുട്ടിക്ക് സമര്‍പ്പിക്കും. കലാമണ്ഡപത്തില്‍ രാവിലെ 5 മുതല്‍ 7 വരെ ഭാഗവതപാരാണം, 7 മുതല്‍ 8 വെര ഭജന്‍സ്, 11 മുതല്‍ 12 വര ഭക്തിരാഗസുധ, 12 മുതല്‍ 1 വരെ പ്രഭാഷണം, 1 മുതല്‍ 2 വരെ തിരുവാതിരകളി, 2 മുതല്‍ 3 വരെ ഭക്തിഗാനമൃതം, 3 മുതല്‍ 4 വരെ തിരുവാതിരകളി, 4 മുതല്‍ 5 വരെ പിന്നല്‍ തിരുവാതിരകളി, 8 മുതല്‍ 9 വരെ ഡാന്‍സ്, 9 മുതല്‍ 10 വരെ കഥക്, 10 മുതല്‍ 11 വരെ മോഹിനിയാട്ടം, 10.30ന് മേജര്‍ സെറ്റ് കഥകളി.