Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയമബോധവല്‍ക്കരണ സെന്റര്‍
05/12/2017
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് മഹാദേവ ക്ഷേത്രത്തിനുള്ളില്‍ ആരംഭിച്ച നിയമബോധവല്‍ക്കരണ സെന്ററിന്റെ ഉദ്ഘാടനം വൈക്കം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.എസ് വീണ നിര്‍വഹിക്കുന്നു.

വൈക്കം: അഷ്ടമിയോടനുബന്ധിച്ച് മഹാദേവ ക്ഷേത്രത്തിനുള്ളില്‍ ആരംഭിച്ച നിയമബോധവല്‍ക്കരണ സെന്റര്‍ വൈക്കം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.എസ് വീണ ഉദ്ഘാടനം ചെയ്തു. സൗജന്യ നിയമസഹായം സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനും സമയലാഭത്തിലൂടെയും സാമ്പത്തിക നഷ്ടമില്ലാതെയും കേസുകളും വ്യവഹാരങ്ങളും കോടതിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ച നിയമബോധവല്‍ക്കരണമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വൈക്കം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് പാര്‍വതി വിജയന്‍, വൈക്കം ഗ്രൂപ്പ് അസി. ദേവസ്വം കമ്മീഷണര്‍ പി.എന്‍ ഗണേശ്വരന്‍ പോറ്റി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, ക്ഷേത്രോപദേശക കമ്മിറ്റി കണ്‍വീനര്‍ അഡ്വ. പി.രാജീവ്, ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി ആനി മസ്‌ക്രീന്‍ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.