Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി ഭക്തിസാന്ദ്രമായി.
05/12/2017
തമിഴ് വിശ്വ ബ്രഹ്മസമാജം അഷ്ടമിയുടെ ആറാം ദിവസം മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി.

വൈക്കം: കേരള വേലന്‍ മഹിളാ മഹാജനസഭ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ അഷ്ടമി ഉത്സവത്തിന്റെ ആറാം ദിവസം നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. കാളിയമ്മനട ദേവീക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷമാണ് താലപ്പൊലി പുറപ്പെട്ടത്. വാദ്യമേളങ്ങള്‍ മുത്തുക്കുടകള്‍ എന്നിവ അകമ്പടിയേകി. വേലന്‍ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍, മഹിളാ മഹാജനസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ലളിത ശശിധരന്‍, കെ.കെ സുലോചന, എം.കെ രവി, വി.മുരളി, കെ.കെ ഉഷ, പത്മ മുരളി, ആര്‍.അശോകന്‍, കെ.കെ പന്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തഷ്ടമിയുടെ ആറാം ഉത്സവദിവസം വിളക്കിത്തലനായര്‍ സമുദായം നടത്തിയ താലപ്പൊലി വര്‍ണാഭമായി. വടക്കേകവല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയശേഷം പുറപ്പെട്ട താലപ്പൊലിയ്ക്ക് മയിലാട്ടവും വാദ്യമേളങ്ങളും മുത്തുക്കുടകളും ഭംഗിപകര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.നാണപ്പന്‍, രക്ഷാധികാരി പി.അയ്യപ്പന്‍, ചെയര്‍മാന്‍ എന്‍.ഗോപിനാഥന്‍, താലൂക്ക് പ്രസിഡന്റ് കെ.മോഹനദാസ്, വനിതാ വിഭാഗം പ്രസിഡന്റ് ഉഷ അപ്പു, സെക്രട്ടറി ഇന്ദിരാരവി, ശ്യംകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നഗരം ചുറ്റിയ താലപ്പൊലി ദീപാരധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു.

തമിഴ് വിശ്വ ബ്രഹ്മസമാജം അഷ്ടമിയുടെ ആറാം ദിവസം പൂത്താല സമര്‍പ്പണം നടത്തി. സമാജം ആസ്ഥാനത്തു നിന്ന് പുറപ്പെട്ട താലപ്പൊലിയില്‍ വൈക്കം, കുലശേഖരമംഗലം, മിഠായിക്കുന്നം, ബ്രഹ്മമംഗലം, ഓണംതുരുത്ത് തുടങ്ങിയ കരകളിലെ വനിതാ സമാജങ്ങളുടെ നേതൃത്വത്തില്‍ അണിനിരന്നു. വാദ്യമേളങ്ങളും മുത്തുക്കുടകളും ഭക്തി പകര്‍ന്നു. ചെയര്‍മാന്‍ എന്‍.സുന്ദരനാചാരി, ജനറല്‍ കണ്‍വീനര്‍ ജി.നടരാജന്‍, ജി രാധാകൃഷ്ണന്‍, കെ.സി ധനപാലന്‍, ഓമന രാജാമണി, പുഷ്പ ലക്ഷമണന്‍, കുമാരിഹരി കരോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.