Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹൃദയ എബിലിറ്റി ഫെസ്റ്റ് നടത്തി
04/12/2017
സഹൃദയ എബിലിറ്റി ഫെസ്റ്റ് പൊതു സമ്മേളനം കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റീസ് ജസ്റ്റീസ് ആന്റണി ഡൊമനിക് ഉദ്ഘാടനം ചെയ്യുന്നു. രാജീവ് പള്ളുരുത്തി, ഫാ.ജേക്കബ് പുതുശേരി, പ്രൊഫ. ഗോപിനാഥ് മുതുകാട്, അഡ്വ.എം. സ്വരാജ് എം.എല്‍.എ ആരതി മാത്യൂസ്, അഞ്ചു റാണി ജോയി, ഫാ. പോള്‍ ചെറുപിള്ളി എന്നിവര്‍ സമീപം.

വൈക്കം: ഭിന്നശേഷികളുള്ളവരോടും മറ്റ് വേദനിക്കുവരോടുമുള്ള സമീപനം സുവിശേഷത്തിന്റെ കാരുണ്യമുഖവും സഭയുടെ അജപാലനത്തന്റെ കാരുണ്യവഴികളും പ്രതിഫലിപ്പിക്കുന്നു എന്ന് സിറോമലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയും തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന ഇടവകയും സംയുക്തമായി സംഘടിപ്പിച്ച സഹൃദയ എബിലിറ്റി ഫെസ്റ്റ്് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി, മത ചിന്തകള്‍ക്കതീതമായി മറ്റുള്ളവരുടെ വേദനകളിലും ഇല്ലായ്മകളിലും ആശ്വാസം പകരുകയും സഹായിക്കുകയും ചെയ്യുക എാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരും ഏതെങ്കിലും തരത്തില്‍ ഭിന്നശേഷിയുള്ളവരോ കുറവുകള്‍ ഉള്ളവരോ ആണ്. കുറവുകള്‍ ഉള്ളിടത്ത് അവ പരിഹരിക്കപ്പെടാനുള്ള മാര്‍ഗ്ഗങ്ങളും ദൈവം നല്‍കിയിട്ടുണ്ട്.. ഭിന്നശേഷി അതിനാല്‍തന്നെ ഒരു കുറവല്ല. ദൈവമഹത്വം പ്രകടമാകാനും അനുഗ്രഹ സ്വീകരണത്തിനുമുള്ള അവസരമാണെും അദ്ദേഹം പറഞ്ഞു. ചലനപരിമിതിയുള്ളവരുടെ വീല്‍ചെയര്‍ റെയ്‌സിന് അദ്ദേഹം സാക്ഷിയായി. ഭിന്നശേഷിയുള്ളവര്‍ നിര്‍മ്മിച്ച ഉല്പന്നങ്ങളുടെ പ്രദര്‍ശന സ്റ്റാളുകളും അ ദ്ദേഹം സന്ദര്‍ശിച്ചു. പ്രദര്‍ശനം തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക ദേവി ഉദ്ഘാടനം ചെയ്തു. സഹൃദയ എബിലിറ്റി ഫെസ്റ്റിനോടനുബന്ധിച്ച് നട പൊതുസമ്മേളനം കേരള ഹൈ ക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റീസ് ജസ്റ്റീസ് ആന്റണി ഡൊമനിക് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് കാല ഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ അഡ്വ. എം. സ്വരാജ് എം എല്‍ എ അധ്യക്ഷനായിരുന്നു. വെല്ലുവിളികളെ മറികടക്കുന്നതിനുള്ള ആത്മവിശ്വാസം പകരാന്‍ സമൂഹത്തിന്റെ പ്രോത്സാഹനത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത മജീഷ്യന്‍ പ്രൊ. ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള നിയമങ്ങളും ആനുകൂല്യങ്ങളും വിശദമാക്കി സഹൃദയ പബ്ലിക്കേഷസ് പ്രസിദ്ധീകരിക്കുന്ന 'സഹയാത്ര' കൈപ്പുസ്തകം കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ രാജീവ് പള്ളുരുത്തിക്ക് നല്‍കി പ്രകാശനം ചെയ്തു. ചലനപരിമിതികളുള്ളവര്‍ക്കായുള്ള വീല്‍ ചെയറുകളുടെ വിതരണം ജേക്കബ് പേരയില്‍, ആന്റണി പുളിക്കത്തറ എന്നിവരും സ്വയംതൊഴില്‍ സഹായവിതരണം ജോസഫ് പൊട്ടന്‍താഴത്തും നിര്‍വഹിച്ചു. തൃപ്പൂണി ത്തുറ ഫൊറോന വികാരി ഫാ. ജേക്കബ് പുതുശേരി, സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, സെലിന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷിയുള്ളവര്‍ക്കായി നടത്തിയ കലാ കായിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കീഴ്മാട് ബ്ലൈന്റ് സ്‌കൂള്‍ സഹൃദയ എബിലിറ്റി ട്രോഫി കരസ്ഥമാക്കി. നീര്‍പ്പാറ അന്ധബധിര വിദ്യാലയം, സെന്റ് ക്ലെയര്‍ മാണിക്യമംഗലം എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വൈകിട്ട് സഹൃദയ മെലഡീസിന്റെ നേതൃത്വത്തില്‍ മെഗാഷോയും അവതരിപ്പിച്ചു.