Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.എഫ്.ഇ പ്രവാസി ബന്ധുസംഗമം
04/12/2017
കെ.എസ്.എഫ്.ഇ പ്രവാസി ബന്ധുസംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.എസ്.എഫ്.ഇ പ്രവാസി ബന്ധുസംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. വൈക്കം നിയോജക മണ്ഡലത്തില്‍ കിഫ്ബിയുമായി ചേര്‍ന്നു നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധ വികസന പദ്ധതികളുടെ രൂപരേഖ എം.എല്‍.എ അവതരിപ്പിച്ചു. നിയോജകമണ്ഡലത്തിലെ വികസന പദ്ധതികളുടെ നടത്തിപ്പിനുള്ള ധനസമാഹരണമാണ് സംഗമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. കെ.എസ്.എഫ്.ഇ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ റജി സക്കറിയ, പി.കെ ആനന്ദക്കുട്ടന്‍, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ അശോകന്‍, പി.വി ഹരിക്കുട്ടന്‍, അസിസ്റ്റന്റ് മാനേജര്‍ എസ്.പ്രസാദ്, കണ്‍വീനര്‍ എം.എസ് ചന്ദ്രബോസ് എന്നിവര്‍ പ്രസംഗിച്ചു.