Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ഭിന്നശേഷി കുട്ടികളോടൊപ്പം ഒരു ദിനം' പരിപാടി നടത്തി.
04/12/2017
ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ 'കുട്ടികളോടൊപ്പം ഒരു ദിനം സ്‌ക്കൂളില്‍' പരിപാടിയുടെ ഭാഗമായി നടത്തിയ ദീപശിഖപ്രയാണം വൈക്കം ഗേള്‍സ് ഹൈസ്‌ക്കൂളില്‍ എത്തിയപ്പോള്‍.

വൈക്കം: ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെയും ജനമൈത്രി പോലീസിന്റെയും എസ്.എസ്.എയുടെയും നേതൃത്വത്തില്‍ 'ഭിന്നശേഷി കുട്ടികളോടൊപ്പം ഒരു ദിനം' പരിപാടി നടത്തി. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തെ ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി പോളശ്ശേരിയിലെ അശ്വതി എന്ന കുട്ടിയുടെ ഭവനത്തില്‍ നിന്നും ദീപശിഖപ്രയാണം സമ്മേളന സ്ഥലമായ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലേക്ക് പുറപ്പെട്ടു. സമ്മേളനം ഗായകന്‍ വി.ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. ദീപപ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിച്ചു. ഒപ്പ് ശേഖരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. പി.രത്‌നമ്മ, സാറാ ഗ്ലാഡീസ്, പി.കെ ഹരിദാസ്, എം.ഗോപാലകൃഷ്ണന്‍, ഡി.രഞ്ജിത്ത് കുമാര്‍, പി.ജി മോഹനന്‍, ടി.കെ സുവര്‍ണ്ണന്‍, ജയ്ചന്ദ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും നടത്തി.