Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൃക്കാര്‍ത്തിക ദര്‍ശനം ഭക്തര്‍ക്ക് സായൂജ്യമായി.
04/12/2017
ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനത്തിനായി നട തുറന്നപ്പോള്‍.

വൈക്കം: ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ദര്‍ശനം ഭക്തര്‍ക്ക് സായൂജ്യമായി. രാവിലെ ആറു മുതല്‍ ആരംഭിച്ച തൃക്കാര്‍ത്തിക ദര്‍ശനം തൊഴാന്‍ ആയിരക്കണക്കിന് ഭക്തരാണെത്തിയത്. സന്ധ്യാസമയത്ത് വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഒരുക്കിയിരുന്ന വിളക്കുകള്‍ മിഴിതുറന്നത് മനോഹരകാഴ്ചയായി. ക്ഷേത്രവും പരിസരവുമെല്ലാം ദീപങ്ങളാല്‍ സമ്പന്നമായി. തുടര്‍ന്ന് രാത്രി തൃക്കാര്‍ത്തിക വിളക്കും വലിയ കാണിക്ക ചടങ്ങും നടത്തി. ഇന്നു വൈകുന്നേരം അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പ് നടക്കും. രാത്രി പത്തിന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കൂടിപൂജ വിളക്ക് നടത്തുന്നതോടെ ഉത്സവം സമാപിക്കും.