Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗജപൂജ നടത്തി.
04/12/2017
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആനപ്രേമിസംഘം നടത്തിയ ഗജപൂജയില്‍ തന്ത്രി മേക്കാട്ട് ഇല്ലത്ത് ചെറിയ മാധവന്‍ നമ്പൂതിരി പൂജ ചെയ്യുന്നു

വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തോടനുബന്ധിച്ച് വൈക്കം വടക്കേനട ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രനടയില്‍ ഗജപൂജ നടത്തി. തിരുനക്കര ശിവന്‍ ആനയാണ് ഗജപൂജയ്ക്ക് എത്തിയത്. കിഴക്കേ ആനക്കൊട്ടിലില്‍ തന്ത്രി കിഴക്കിനേഴത്ത് മേക്കാട്ട് ഇല്ലത്ത് ചെറിയ മാധവന്‍ നമ്പൂതിരി ഗജപൂജ നടത്തി. മേല്‍ശാന്തി ആഴാട് നാരായണന്‍ നമ്പൂതിരി സഹകാര്‍മികനായി. വിജയ ഫാഷന്‍ ജൂവലറി ഉടമ ജി.വിനോദ്, ആനപ്രേമി സംഘം പ്രസിഡന്റ് അജിത്ത് വൈക്കം, രാഹുല്‍ കൊറ്റനാട്ട്, ഉണ്ണികൃഷ്ണന്‍ നായര്‍, വിനീത് മുരളി, ഉണ്ണികൃഷ്ണന്‍ മറ്റക്കാട്ടില്‍, ബാലാജി പൈ എന്നിവര്‍ നേതൃത്വം നല്‍കി.