Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ഉത്സവത്തിന്റെ അഞ്ചാം ദിവസം നടത്തിയ താലപ്പൊലി വര്‍ണാഭമായി.
04/12/2017
വൈക്കത്തഷ്ടമിയുടെ അഞ്ചാം ദിവസം കെ.പി.എം.എസ് മഹിളാ ഫെഡറേഷന്‍ മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി.

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്റെയും കെ.പി.എം.എഫ് യൂണിയന്റെയും നേതൃത്വത്തില്‍ അഷ്ടമി ഉത്സവത്തിന്റെ അഞ്ചാം ദിവസം നടത്തിയ താലപ്പൊലി വര്‍ണാഭമായി. കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ പൂജകള്‍ നടത്തി താലങ്ങള്‍ നിറച്ചശേഷമാണ് താലപ്പൊലി പുറപ്പെട്ടത്. വടക്കേകവല, കൊച്ചുകവല, ആശുപത്രിറോഡ്, ജെട്ടി, പടിഞ്ഞാറെനടവഴി നീങ്ങിയ താലപ്പൊലിക്ക് വാദ്യമേളങ്ങളും മുത്തുക്കുടകളും അകമ്പടിയേകി. കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ.സനീഷ്്കുമാര്‍, യൂണിയന്‍ പ്രസിഡന്റ്്്് ശശി നാനാടം, സെക്രട്ടറി ഉല്ലല മധു, അഭിലാഷ് മരിയത്ത്്്്്, സനില്‍കുമാര്‍, സതി പ്രഭാകരന്‍, കനകാ രമണന്‍, സിമി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. ദീപാരധനയ്ക്ക്‌ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ച് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു.