Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീരശൈവ മഹാസഭയുടെ താലപ്പൊലി ഭക്തി നിര്‍ഭരം
02/12/2017
വൈക്കത്തഷ്ടമി നാലാം ഉത്സവദിവസം ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള താലപ്പൊലി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നു

വൈക്കം: ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ 4-ാം ഉത്സവദിവസം നടത്തിയ താലപ്പൊലി ഭക്തി നിര്‍ഭരമായി. വലിയകവല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ താലങ്ങള്‍ പൂജിച്ചശേഷം വൈകിട്ട് 4ന് ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. വാദ്യമേളങ്ങളും മുത്തുകുടകളും ഭംഗി പകര്‍ന്നു. സെക്രട്ടറി മനോജ് തലയോലപ്പറമ്പ്, ആര്‍.രവീന്ദ്രനാഥ്, എ.എന്‍ സുരേന്ദ്രന്‍പിള്ള, അനില്‍ പാറത്തോട്, പ്രമീള മോഹന്‍, ഒ.എന്‍ മോഹനന്‍, കെ.കെ ചെല്ലപ്പന്‍, രാജീവന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.