Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വകര്‍മ്മമഹാസഭയുടെ താലപ്പൊലി നഗരത്തിന് ചാരുതയേകി.
02/12/2017
വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവദിവസം കേരള വിശ്വകര്‍മ്മമഹാസഭ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന താലപ്പൊലി യൂണിയന്‍ ആസ്ഥാനത്ത് നിന്ന് പുറപ്പെടുന്നു.

വൈക്കം: വൈക്കത്തഷ്ടമി നാലാം ഉത്സവദിവസം അഖിലകേരള വിശ്വകര്‍മ്മമഹാസഭ താലൂക്ക് യൂണിയന്റെയും കേരളവിശ്വകര്‍മ്മ മഹിളാസംഘത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ വര്‍ണ്ണാഭമായ താലപ്പൊലി നഗരത്തിന് ചാരുതയേകി. എല്ലാം വര്‍ഷവും നാലാം ഉത്സവദിവസം നടത്തുന്ന വഴിപാടിന്റെ ഭാഗമായാണ് പൂത്താലം നടത്തിയത്. യൂണിയന്‍ ആസ്ഥാനത്ത് നിന്ന് വൈകിട്ട് 4.30-ന് പുറപ്പെട്ട താലപ്പൊലി നഗരംചുറ്റിയശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ച് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. വാദ്യമേളങ്ങള്‍, മൂത്തുക്കൂടകള്‍ എന്നിവ ഘോഷയാത്രയ്ക്ക് ഭംഗിപകര്‍ന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ മോഹന്‍ദാസ്, സെക്രട്ടറി ടി.സി വിജയന്‍, മഹിളാസംഘം പ്രസിഡന്റ് വിലാസിനി ശിവരാമന്‍, സെക്രട്ടറി ഓമനവിജയന്‍, എന്‍.കരുണാകരനാചാരി, കെ.എന്‍ തങ്കപ്പന്‍, എസ്.കൃഷ്ണന്‍, എസ്. ശ്രീകുമാര്‍, റ്റി.എസ് രാഘവന്‍, ഇ.എസ് രതീഷ്, കെ.എസ് മനോഹരന്‍ , ഇ.എസ് നിധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.