Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗണക സമുദായത്തിന്റെ താലപ്പൊലി വര്‍ണ്ണാഭമായി.
02/12/2017
വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവദിവസം കേരള ഗണക സമുദായം താലൂക്ക് കമ്മറ്റിയുടെയും മഹിളാസമാജത്തിന്റെയും നേതൃത്വത്തില്‍ നടന്ന താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: കേരള ഗണക സമുദായം താലൂക്ക് കമ്മറ്റിയുടെയും മഹിളാസമാജത്തിന്റെയും നേതൃത്വത്തില്‍ വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവദിവസം നടത്തിയ താലപ്പൊലി വര്‍ണ്ണാഭമായി. ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരി പൂജ നടത്തി. കേരള ഗണക കണിശസഭ സംസ്ഥാന സെക്രട്ടറി കെ.സുധാകരന്‍ ദീപം തെളിച്ചു. മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തോട്ടുവക്കത്ത് നിന്ന് പുറപ്പെട്ട താലപ്പൊലി നഗരം ചുറ്റി ക്ഷേത്രത്തിലേയ്ക്ക് നീങ്ങി. പ്രസിഡന്റ് ദീപാഗോപി, സെക്രട്ടറി മജ്ഞുസുരേഷ്, രമണി സജീവ്, വസുന്ദര, കെ.കെ.ഗോപികുട്ടന്‍, ശിവരാമന്‍, ഇടയാഴം ബാബു, ജ്യോതിരാജ് എന്നിവര്‍ നേതൃത്വം നല്‍കി. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ച് താലങ്ങള്‍ സമര്‍പ്പിച്ചു.