Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലവാഴപ്പുറപ്പാട് നടത്തി.
02/12/2017
ഉദയനാപുരം ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തോടനുബന്ധിച്ച് ഉദയനാപും 958-ാം നമ്പര്‍ എന്‍.എസ് .എസ് കരയോഗത്തിന്റെ കുലവാഴപുറപ്പാട് ക്ഷേത്രത്തിലേയ്ക്ക് നീങ്ങുന്നു

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി ഉദയനാപും തെക്കേമുറി 958-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം കുലവാഴപ്പുറപ്പാട് നടത്തി. 8-ാം ഉത്സവ ദിവസം ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ അലങ്കരിക്കുവാനുള്ള വാഴക്കുലകളും നാളികേരകുലകളും ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു. വൈപ്പിന്‍പടി കൊച്ചുഭഗവതി ക്ഷേത്ര സന്നിധിയില്‍ നിന്നാണ് കുലവാഴപുറപ്പാട് ക്ഷേത്രത്തിലേയ്ക്ക് നീങ്ങിയത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍, മുത്തുകുടകള്‍, വാദ്യമേളങ്ങള്‍ എന്നിവ ഭംഗി പകര്‍ന്നു. പ്രസിഡന്റ് ജി.വേലുക്കുട്ടി നായര്‍, എന്‍.എസ്.എസ് യൂണിയന്‍ കമ്മറ്റി അംഗം അയ്യേരി സോമന്‍, ആര്‍ .രവികുമാര്‍, സതി ജയകുമാര്‍, ഗിരിജ കുമാരി എന്നിവര്‍ നേതൃത്വം നല്‍കി.